പെരിന്തൽമണ്ണ: റോഡുപണിയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ നടക്കുന്ന കുഴിയെടുക്കലും കിടങ്ങ് നിർമാണവും ടെലികോമിന് വ്യാപകമായ നഷ്ടം വരുത്തിയിട്ടും ഇടപെടാതെ ടെലികോം, മരാമത്ത് വകുപ്പുകൾ.
പെരിന്തൽമണ്ണയിൽ ഇടതടവില്ലാതെ ഒ.എഫ്.സി കേബിളുകൾ പൊട്ടിക്കുകയും ചില മേഖലകളിലേക്ക് ടെലികോം ബന്ധം പൂർണമായും വിച്ഛേദിക്കുകയുമാണ്. തിങ്കളാഴ്ചയും പെരിന്തൽമണ്ണ ഊട്ടി റോഡിൽ കുഴിയെടുക്കലിൽ കേബിളുകൾ മുറിച്ചു. രണ്ട് മാസത്തോളമായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും റോഡ് പണിക്ക് മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് അധികൃതർ ഇടപെടുന്നില്ല.
പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള സംസ്ഥാന പാതയാണ് 140 കോടി ചെലവിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് േപ്രാജക്ട് (കെ.എസ്.ടി.പി) നവീകരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായ സ്വകാര്യ നിർമാണ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പ്രവൃത്തി നടത്തുന്നത് സ്വകാര്യ കമ്പനിയാണെങ്കിലും കെ.എസ്.ടി.പിയുടെ എൻജിനീയർ മേൽനോട്ടത്തിന് വേണം.
തുടർച്ചയായി കേബിളുകൾ പൊട്ടിക്കുന്നുണ്ടെങ്കിലും പരിഹാരത്തിന് ടെലികോമും ഇടപെടുന്നില്ല. റോഡിൽ കുഴിയെടുക്കുന്നതിന് മുമ്പ് ടെലികോം അധികൃതരുമായി ബന്ധപ്പെട്ടാൽ കേബിളുകൾ ഉള്ള സ്ഥലം വ്യക്തമാക്കിക്കൊടുക്കാനും കുഴിയെടുക്കുന്ന ഘട്ടത്തിൽ കേബിളുകൾക്ക് നാശം വരുത്താതെ പ്രവൃത്തി നടത്താനും സാധിക്കുമെന്ന് ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു. ഇത്തരത്തിൽ നടപടിക്ക് മരാമത്ത് വകുപ്പാണ് മുൻകൈയെടുക്കേണ്ടത്. പ്രവൃത്തി ചെയ്യിക്കുന്നത് കെ.എസ്.ടി.പിയാണെങ്കിലും മരാമത്ത് വകുപ്പിനാണ് റോഡിെൻറ സംരക്ഷണ ചുമതല. അവരും കാഴ്ചക്കാരാവുകയാണ്. തുടരെ കേബിളുകൾ മുറിയുന്നതിനാൽ ടെലികോം അധികൃതർക്കാണ് പരാതികളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.