ഹരിതഗേഹം കാമ്പയിന് തുടക്കം അലനല്ലൂർ: കുട്ടികളിലും രക്ഷിതാക്കളിലും പരിസ്ഥിതി സ്നേഹം വളർത്തി ഭൂമിയെ പച്ച പുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലില്‍ ഒരു വർഷം നീളുന്ന ഹരിതഗേഹം കാമ്പയിന് തുടക്കമായി. 150 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കാമ്പയിന്‍റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പി. സെയ്താലി വിദ്യാർഥിയായ ദർവിഷ് മുഹമ്മദിന് വൃക്ഷെത്തെ നല്‍കി നിർവഹിച്ചു. ഫോട്ടോ: എടത്തനാട്ടുകര മൂച്ചിക്കൽ ജി.എൽ.പി.എസിൽ ഹരിതഗേഹം കാമ്പയിന്‍റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പി. സെയ്താലി നിർവഹിക്കുന്നു PEW ALN 2 Moochikal GLPS Haritha geham.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.