പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിൽ വന്ന എല്ലാ മന്ത്രിമാരും നെല്ലിന്റെ സംഭരണവില വർധിപ്പിക്കുന്ന കാര്യവും തുക വിതരണവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചാൽ ഉടൻ പ്രഖ്യാപ്പിക്കുമെന്ന് വോട്ടർമാർക്ക് നൽകിയ ഉറപ്പ് പാഴ് വാക്കായെന്ന് കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
പി.ആർ.എസ് കിട്ടിയിട്ടും വിളയുടെ സംഭരണവില പ്രഖ്യാപിക്കാത്തതിനെ തുടർന്ന് തുക വിതരണം മുടങ്ങിയിരിക്കുകയാണ്.കർഷകർക്ക് തുക പി.ആർ.എസ് വായ്പയാണോ നേരിട്ട് നൽകണമോയെന്നുപോലും സർക്കാർ തീരുമാനിച്ചിട്ടില്ലായെന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച വിവരം.
നിലവിൽ വായ്പാ കുടിശ്ശിക നിലനിൽക്കുന്നതിനാൽ പി.ആർ.എസ് വായ്പയും അനുവദിക്കാത്ത സ്ഥിതിയാണ്. രണ്ടാംവിള കൃഷിപ്പണിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നെൽ കർഷകർക്ക് സംഭരണവില വർധിപ്പിച്ച് തുക നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ അനുവദിക്കണമെന്ന് സമിതി വൈസ് ചെയർമാൻ ഐ.സി. ബോസും ജനറൽ കൺവീനർ എം.സി മുരളീധരനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.