വിഴിഞ്ഞത്ത്​ രണ്ടു വിദ്യാർഥികൾക്ക്​ നോറോ വൈറസ്​ ബാധ

വിഴിഞ്ഞം: ഉച്ചക്കട എൽ.എം.എസ് എൽ.പി സ്കൂളിൽനിന്ന് ഭക്ഷ്യ വിഷബാധ സംശയിച്ച് ചികിത്സയിലിരുന്ന രണ്ടു വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധയെന്ന് കണ്ടെത്തി. വയറിളക്കം അനുഭവപ്പെട്ട കുട്ടികളുടെ മലം തിരുവനന്തപുരം പബ്ലിക് ലാബിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്കൂളിൽനിന്ന്​ ഈമാസം ഒന്നിന്​ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്കാണ് രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതോടെ രക്ഷിതാക്കൾ കുട്ടികളെ വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സൻെറടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പനി, ഛർദി, ക്ഷീണം എന്നിവക്കൊപ്പം ചില കുട്ടികൾക്ക് വയറിളക്കവും അനുഭവപ്പെട്ടിരുന്നു. വയറിളക്കം അനുഭവപ്പെട്ട രണ്ടു കുട്ടികളുടെ വീടുകളിലെത്തിയ വിഴിഞ്ഞം ഹെൽത്ത് ഇൻസ്പെക്ടർ ജയചന്ദ്രന്‍റെ നേതൃത്വത്തിലെ ആരോഗ്യപ്രവർത്തകർ മലത്തിന്‍റെ സാമ്പ്​ൾ ശേഖരിച്ച് പബ്ലിക് ലാബിൽ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.