പാലങ്ങൾക്ക് ബലക്ഷയമില്ലെന്ന് ഉറപ്പാക്കണം ജാഗ്രത ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ പെരിന്തൽമണ്ണ: കാലവർഷം കനക്കുമ്പോൾ മുന്നറിയിപ്പുകൾക്കും മുന്നൊരുക്കങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ദുരന്തനിവാരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളെ ഓർമിപ്പിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും പാലങ്ങൾക്ക് ബലക്ഷയമില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എൻജിനീയർമാർ ഉറപ്പാക്കണം. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും എൻജിനീയർമാരും അലർട്ട് നിലനിൽക്കുന്ന കാലയളവിൽ നിർബന്ധമായും തദ്ദേശ സ്ഥാപന പരിധിയിൽ ഉണ്ടാവണമെന്നും വകുപ്പ് ഉണർത്തി. നദികളിലെ കടത്തുസംവിധാനം തൽക്കാലം നിർത്തണം. മുന്നറിയിപ്പ് വേളകളിൽ നദികളിലും ജലാശയങ്ങളിലും തോടുകളിലും കുളിക്കുകയോ അലക്കുകയോ മൃഗങ്ങളെ കുളിപ്പിക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം നൽകണം. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും നടപടി വേണം. ഇവ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ നടക്കണം. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി ജനങ്ങളിലെത്തണം. ദ്രുതപ്രതികരണ സേനയെയും മറ്റു സന്നദ്ധ പ്രവർത്തകരെയും ഒരുക്കണം. വെള്ളപ്പൊക്കമോ മലയിടിച്ചിലോ കാരണമായി ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടിവരുമ്പോൾ മരുന്നും വസ്ത്രവും ഉറപ്പാക്കണം. രക്ഷപ്രവർത്തനത്തിന് ബോട്ടും മണ്ണുമാന്തിയന്ത്രവും കരുതിവെക്കണം. മഴക്കെടുതി നിയന്ത്രണവിധേയമാക്കാൻ കൺട്രോൾ റൂം പ്രവർത്തിക്കണമെന്നും തദ്ദേശ വകുപ്പ് ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.