കൊല്ലങ്കോട്: തമിഴ്നാട്ടിൽനിന്ന് രേഖകളില്ലാതെ കരിങ്കല്ല് കയറ്റിവന്ന ലോറികൾ പൊലീസ് പിടികൂടി. രണ്ട് ടോറസും ട്രെയിലറുമാണ് കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ പിടികൂടിയത്. ജിയോളജി ഉൾപ്പെടെയുള്ള വകുപ്പുകളുടെ രേഖകൾ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
രേഖകളില്ലാതെ ക്വാറി ഉൽപന്നങ്ങളുമായി അമിതഭാരവുമായി ഇത്തരത്തിൽ നിരവധി വാഹനങ്ങൾ അതിർത്തി കടന്ന് എത്തുന്നതായി പരാതിയുണ്ട്.
അമിതഭാരം കയറ്റി വരുന്ന ലോറികൾ റോഡ് തകർച്ചക്കും വഴിവെക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഗോവിന്ദാപുരം ചെക്കുപോസ്റ്റ് കടന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുന്നത്.
ഈ ചെക്ക്പോസ്റ്റിൽ വർഷത്തിൽ എട്ടിലധികം തവണകളായി കൈക്കൂലി കേസുകൾ വിജിലെൻസ് പരിശോധനയിലൂടെ പിടികൂടിയിട്ടുണ്ട്. രേഖകളിൽപെടാത്ത പണം പിടിച്ചെടുത്തെങ്കിലും ഇപ്പോഴും അനധികൃതമായി അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നതാണ് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടേണ്ട അവസ്ഥയുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.