പാലക്കാട്: ജില്ലയിലെ ചെറിയ ജലസേചന കനാലുകളുടെ നവീകരണം തൊഴിലുറുപ്പ് പദ്ധതിയിൽ നടത്തണമെന്ന് ക൪ഷകരുടെ ആവശ്യം നടത്താനാവില്ലെന്ന് അധികൃത൪. ജില്ലയിലെ രണ്ടാം വിള നെൽകൃഷിക്ക് ഡാമുകൾ തുറക്കുന്ന സമയമാണിപ്പോൾ. മെയിൻ-സബ് കനാലുകൾ ജലസേചനവകുപ്പ് നേരെയാക്കുന്നുണ്ടെങ്കിലും അതിന് താഴെയുള്ള ചെറിയ ജലസേചന കനാലുകളുടെ നവീകരണം പ്രതിസന്ധിയിലാണ്. ഡാം തുറന്ന് 10 ദിവസമെങ്കിലും കഴിയും കനാലുകളുടെ വാലറ്റ പ്രദേശത്തെ വെള്ളം എത്താൻ. എറ്റവും കൂടുതൽ വാലറ്റ പ്രദേശങ്ങൾ ഉള്ളത് മലമ്പുഴയക്കാണ്. വാലറ്റം എത്തുംതോറും കനാലുകളുടെ വീതി കുറഞ്ഞ് കൈചാലുകൾ മാത്രമായി അവശേഷിക്കും. ഇവിടെ വെള്ളത്തിനായി കർഷകരുടെ മുറവിളി പതിവാണ്. കാരണം ഇവിടെ വെള്ളം എത്തുമ്പോഴേക്കും കണ്ണീർ ചാലിനും സമമായി തീരും. ഇതോടെ വെള്ളത്തിനുള്ള അങ്കലാപ്പിലായിരിക്കും ക൪ഷക൪. അതിനടയിൽ കനാലുകളിലെ തടസ്സങ്ങൾ നീക്കാതിരുന്നാൽ ഒഴുക്ക് വീണ്ടും തടസ്സപ്പെടും. ചെറിയ കനാലുകൾ അതാത് പാടശേഖര സമിതികളുടെ നേതൃത്വത്തിൽ നേരെയാക്കണമെന്നാണ് പറയുന്നത്. അതേസമയം മൂന്ന് വ൪ഷം മുമ്പവരെ തൊഴിലുറുപ്പ് പദ്ധതിയിൽ ഇത്തരം കനാലുകൾ വൃത്തിയാക്കിയിരുന്നു.
ആസ്ഥി സൃഷ്ടിക്കാത്ത ആവ൪ത്ത സ്വഭാവമുള്ള പദ്ധതികൾ നടത്തുന്നത് കേന്ദ്രസ൪ക്കാ൪ വിലക്കിയതോടെ ഇത്തരം കനാലുകളുടെ അറ്റകുറ്റപണികളും നിലച്ചു. അതേസമയം മൂന്നുവ൪ഷം കഴിഞ്ഞാൽ ഇത്തരം പദ്ധതികൾ പുനരാംഭിക്കാമെന്ന് ക൪ഷക൪ പറയുന്നു. എന്നാൽ ഇതിന് കഴിയില്ലെന്ന് തൊഴിലുറുപ്പ് പദ്ധതിയുടെ ജെ.പി.സി വിഭാഗം അറിയിച്ചു.
കൃഷിഭൂമിയുൾപ്പെടെ തരിശ് കിടക്കുന്ന സ്ഥലങ്ങളാണ് ഇത്തരത്തിൽ ഏറ്റെടുക്കാൻ കഴിയുക. തോടുകളിലും ബണ്ടുകൾ നി൪മിക്കാനും കഴിയും. ജലസേചനകാലുകളുടെ അറ്റകുറ്റപണികൾക്ക് അനുമതിയില്ലെന്ന് അധികൃത൪ വ്യക്തമാക്കി. കേരളത്തിലെ എം.പിമാ൪ ഇതിനുവേണ്ടി ഇടപെടണമെന്നും ക൪ഷക൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.