മണ്ണൂർ: പ്രധാനകനാലുകളും സബ് കനാലുകളും ശുചീകരിച്ചെങ്കിലും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തേണ്ട കാഡാ കനാലുകൾ വൃത്തിയാക്കാത്തതിനാൽ കാടുമൂടിയ നിലയിൽ.
മലമ്പുഴയിൽനിന്ന് വെള്ളമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഈ ദുരവസ്ഥ. മണ്ണൂർ മേഖലയിലെ കാഡാ കനാലുകൾ കാടുമൂടി കണ്ടുപിടിക്കാനാകാത്ത നിലയിലാണ്.
വർഷങ്ങൾക്ക് മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാഡാ കനാലുകൾ ശുചീകരിച്ചിരുന്നു. എന്നാൽ പിന്നീടത് നിലച്ചു. രണ്ടുവർഷം മുമ്പ് മുതൽ കർഷക കൂട്ടായ്മയിൽ കനാൽ ശുചീകരിച്ചിരുന്നു. ഇത്തവണ ആരും വൃത്തിയാക്കാൻ മുന്നോട്ടുവന്നില്ല. ഇനിയും ശുചീകരണം നടന്നിട്ടില്ലെങ്കിൽ വെള്ളം കൃഷിയിടങ്ങളിലെത്തില്ല.
പലയിടത്തും വെള്ളം ഒഴുകി പാഴാക്കുന്ന അവസ്ഥയുമുണ്ടാകും. ഈ വർഷവും കർഷകൾ സ്വന്തം ചിലവിൽ കനാൽ ശുചീകരിക്കേണ്ട അവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.