തച്ചനാട്ടുകര: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് സ്വദേശി യൂസഫിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റബര്‍ ഷീറ്റ് മോഷ്ടിക്കാനാണ് ഇയാള്‍ സന്ദീപിൻെറ വീട്ടില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യര്‍ തന്നെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. റബര്‍ ഷീറ്റ് മോഷ് ടിക്കാനായി ശ്രമം നടത്തിയെങ്കിലും പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായി ഇയാള്‍ മൊഴി നല്‍കി. ചെത്തല്ലൂര്‍ മുറിയങ്കണ്ണി സ്വദേശിയുടെ വീട്ടില്‍നിന്ന് ഇയാള്‍ റബര്‍ ഷീറ്റുകളും ഒട്ടുപാലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നവംബര്‍ 21ന് സന്ദീപ് വാര്യര്‍ തൻെറ ഫേസ്ബുക്ക് പോസ്റ്റിലാണ് അപരിചിതൻ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറിയെന്നും വധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൻെറ പിതാവ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെന്നും വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.