സ‍ഞ്ജിത്ത് വധം: പ്രതികളെ റിമാൻഡ്​ ചെയ്​തു

പാലക്കാട്: ആർ.എസ്​.എസ്​ പ്രവര്‍ത്തകന്‍ സ‍ഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ വെള്ളിയാഴ്​ച പിടിയിലായ ഒറ്റപ്പാലം സ്വദേശി നിസാറിനെയും കഴിഞ്ഞ ദിവസം പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങിയ ജാഫർ സാദിഖിനെയും റിമാൻഡ്​ ചെയ്​തു. തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞതിന് പിന്നാലെ പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അഞ്ചുപേര്‍ കൂടി അറസ്​റ്റിലാവാനുണ്ടെന്നും പ്രതികളെപ്പറ്റി കൃത്യമായ സൂചനയുണ്ടെന്നും പാലക്കാട് എസ്​.പി പറഞ്ഞു. പാലക്കാട് എസ്​.പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.