മുഖംമിനുക്കാൻ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക്

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് നവീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉദ്യാനത്തി​ൻെറ മുൻവശത്തെ പാർക്കിങ് വിപുലീകരിക്കും. പ്രവേശന കവാടത്തി​ൻെറ ഭാഗത്തുനിന്ന് ഡാമിനു മുകളിലേക്ക്​ കയറാൻ താൽക്കാലിക വഴി ഏർപ്പെടുത്താനും ധാരണയായി. ജലസേചന വകുപ്പ് ബംഗ്ലാവ് പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ വാടകക്ക്​ നൽകും. അനാവശ്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കും. അവധി ദിവസങ്ങളിൽ പൊലീസ് സഹായം ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ്​ സതി രാമരാജൻ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ്​ ഒ. നാരായണൻകുട്ടി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സിദ്ദീഖ് ചേപ്പോടൻ, കെ. പ്രദീപ്, എക്സിക്യൂട്ടിവ് എൻജിനീയർ ലവിൻസ് ബാബു, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. മുഹമ്മദ് ബഷീർ, കെ.കെ. രാജൻ, കെ. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. KL KD Kanjirapuzha 1 കാഞ്ഞിരപ്പുഴ ഉദ്യാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.