വാളയാര്‍ ഡാം ജനുവരി ഒന്നിന് തുറക്കും

പാലക്കാട്: വാളയാര്‍ ഡാം ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തേക്ക് രണ്ടാം വിളക്കുള്ള ജലവിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അധികമായി ലഭ്യമാകുന്ന പുഴവെള്ളം ഡിസംബര്‍ 21 വരെ കൃഷിയിടത്തിലേക്ക് നല്‍കാന്‍ കഴിയുമെന്നതിൻെറ അടിസ്ഥാനത്തില്‍ വാളയാര്‍ ഡാം ജനുവരി ഒന്നിനു തുറക്കാന്‍ തീരുമാനിച്ചതായി എക്‌സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു. രണ്ടാംവിള ജലവിതരണവുമായി ബന്ധപ്പെട്ട് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.