പാലക്കാട്: ജനങ്ങളുടെ പ്രതികരണത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് വോട്ട് കണക്ക് പറഞ്ഞതെന്ന് പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ. കണക്കുകൾ തെറ്റാൻ സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 1500 വോട്ടും ലോക്സഭ തെരഞ്ഞെടുപ്പമായി താരതമ്യം ചെയ്യുമ്പോൾ 2000 വോട്ടും വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും സരിൻ വ്യക്തമാക്കി.
പാലക്കാട് നഗരസഭയിൽ നഷ്ടപ്പെട്ട പ്രതാപം തിരിരെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫ് പ്രവർത്തരുടെ പ്രവർത്തനം ചൂണ്ടിക്കാട്ടുന്നത്. നഗരസഭയിൽ വലിയ വോട്ട് വർധന ഉണ്ടായില്ല. നിക്ഷ്പക്ഷമായി ചിന്തിച്ചു വരേണ്ട വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്യുകയായിരുന്നു. കണക്കുകൾ കൊണ്ട് അതാണ് മനസിലാകുന്നത്.
ബി.ജെ.പി അറിഞ്ഞു കൊണ്ട് തന്നെ കോൺഗ്രസിനെ സഹായിക്കാൻ രക്ഷകനായി അവതരിച്ചു എന്നതാണ് യാഥാർഥ്യം. എൽ.ഡി.എഫ് എന്ന നിലയിൽ വോട്ട് കൂട്ടാൻ സാധിക്കണമായിരുന്നുവെന്ന വിമർശനം ഉൾക്കൊള്ളുന്നു. നെഞ്ചോട് ചേർത്ത് പിടിക്കാനും സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുന്നുവെന്നും പി. സരിൻ വ്യക്തമാക്കി.
ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്.
ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാവും.
സസ്നേഹം,
ഡോ. സരിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.