ഒറ്റപ്പാലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണ ശ്രമം

ഒറ്റപ്പാലം: നഗരസഭ ബസ് സ്​റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ പൂട്ട് തകർത്ത് മോഷണ ശ്രമം. രാവിലെ സ്ഥാപനം തുറക്കാനായെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ പിൻഭാഗത്തെ ഷട്ടറിൻെറ പൂട്ട് തകർത്താണ് മോഷ്​ടാവ് അകത്ത് പ്രവേശിച്ചതെന്ന് കണ്ടെത്തി. ഗ്ലാസ് വാതിലും തകർത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മോഷണം നടന്നിട്ടില്ലെന്ന് മാനേജർ സിറാജുദ്ദീൻ പറഞ്ഞു. മാനേജരുടെ കാബിന് സമീപം ചെസ്​റ്റിൽ സൂക്ഷിച്ചിരുന്ന പണം നഷ്​ടമായിട്ടില്ല. ബാങ്ക് അവധിയായിരുന്നതിനാൽ പണം അടക്കാൻ കഴിയാതിരുന്നതിനാലാണ് സ്ഥാപനത്തിൽ തന്നെ തുക സൂക്ഷിക്കേണ്ടി വന്നത്. സാധനങ്ങൾ വലിച്ചുവരിയിട്ട നിലയിലാണ്. നിരീക്ഷണ കാമറയിൽ മഞ്ഞ ഷർട്ടും പാൻറ്സും ധരിച്ച മോഷ്​ടാവ് രാത്രി 12നും ഒന്നിനും ഇടയിലാണ് അകത്ത് പ്രവേശിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മുൻ ഭാഗത്തെ ബില്ലിങ് കൗണ്ടറുകളിലെ മേശവലിപ്പുകൾ തുറന്ന് പരിശോധിക്കുന്ന ദൃശ്യവും നിരീക്ഷണ കാമറയിൽ പതിഞ്ഞതായാണ് വിവരം. കഴിഞ്ഞ മാസവും സപ്ലൈകോയുടെ പാക്കിങ് യൂനിറ്റിൽ മോഷണ ശ്രമം നടന്നിരുന്നു. മാനേജരുടെ പരാതിയെത്തുടർന്ന് ഒറ്റപ്പാലം പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.