പത്തിരിപ്പാല: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പുറത്താക്കിയവരെ ഉൾപ്പെടുത്തി ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പരിപാടി നടത്തിയതിൽ പ്രതിഷേധിച്ച് ലക്കിടി പേരൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ചു. കഴിഞ്ഞദിവസം നടന്ന കർഷക മോർച്ച നിയോജക മണ്ഡലം പരിപാടിയിലാണ് പാർട്ടി പുറത്താക്കിയ ആളുകൾ പങ്കെടുത്തത്. ലക്കിടി പേരൂർ പഞ്ചായത്തിലെ പത്താം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥിയെ നിർത്തുകയും ഔദ്യോദിക സ്ഥാനാർഥിയെ പരാജയപ്പെടുത്തുകയും ചെയ്തവരെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. എന്നാൽ, ഒരുവർഷത്തിനകം പുതിയ നിയോജക മണ്ഡലം കമ്മിറ്റി പുറത്താക്കിയവരെ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എസ്. സുബിൻെറ നേതൃത്വത്തിൽ ഭാരവാഹികൾ രാജിവെച്ചത്. രാജിക്കത്ത് ജില്ല അധ്യക്ഷന് കൈമാറിയതായി നേതാക്കൾ അറിയിച്ചു. ബി.ജെ.പി ഭാരവാഹികളെ കൂടാതെ യുവമോർച്ച, ഒ.ബി.സി മോർച്ച, കർഷക മോർച്ച ഭാരവാഹികളും നിലവിലെ സംഘടന ചുമതലകൾ രാജിവെച്ചതായും വാർത്തകുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.