ഭിന്നശേഷിക്കാരിക്ക്​ വീൽചെയറുമായി വില്ലേജ് ഓഫിസ് ജീവനക്കാർ 

ഭിന്നശേഷിക്കാരിക്ക്​ വീൽചെയറുമായി വില്ലേജ് ഓഫിസ് ജീവനക്കാർ ഒറ്റപ്പാലം: കൈകാലുകളുടെ ശേഷിക്കുറവ് മൂലം ദുരിതത്തിലായ യുവതിക്ക് ഒറ്റപ്പാലം വില്ലേജ് ഒന്നിലെ ജീവനക്കാരുടെ സഹായഹസ്തം. വരോട് നാലാം മൈൽ സ്വദേശിനി നസ്രിയക്ക് വീൽചെയർ വാങ്ങി നൽകിയാണ് ഉദ്യോഗസ്ഥർ മാതൃകയായത്. ഒറ്റപ്പാലം നഗരസഭയും സുമനസ്സുകളും നൽകിയ സഹായത്തോടെ നിർമിച്ച വീട്ടിലാണ് നസ്രിയയും കുടുംബവും താമസിക്കുന്നത്. യുവതിയുടെ പേരിലേക്ക് പട്ടയം മാറ്റിനൽകുന്നത് സംബന്ധിച്ച അപേക്ഷയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വീട്ടിലെത്തിയ ജീവനക്കാർ ഇവരുടെ ബുദ്ധിമുട്ട് നേരിൽ ബോധ്യപ്പെട്ട്​ വീൽചെയർ വാങ്ങിനൽകാൻ സന്നദ്ധരാവുകയായിരുന്നു. വാർഡ് കൗൺസിലർ അക്ബറലിയുടെ സാന്നിധ്യത്തിൽ വില്ലേജ് ഓഫിസർ ഷിബുരാജ്, സ്‌പെഷൽ വില്ലേജ് ഓഫിസർ അനീഷ് സലിം എന്നിവർ വീൽചെയർ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.