അട്ടപ്പാടിയുടെ പടിഞ്ഞാറൻ മേഖലയിലും കാട്ടുനായ്ക്കൾ

അഗളി: കിഴക്കനട്ടപ്പാടിയിൽ പലതവണ കാണപ്പെട്ട കാട്ടുനായ്ക്കൾ അട്ടപ്പാടിയുടെ പടിഞ്ഞാറൻ മേഖലയിലുമെത്തി. വ്യാഴാഴ്ച പുലർച്ച ആനഗദ്ധ ഭാഗത്താണ് കാട്ടുനായ്ക്കളെ കണ്ടത്‌. ആനഗദ്ധയിലെ കർഷകനായ കുന്നുംപുറത്ത് മനോജിന്‍റെ കൃഷിയിടത്തിൽ കാട്ടുപന്നിയെ ഓടിച്ച്​ ആറ് അംഗങ്ങളുള്ള സംഘമാണ് എത്തിയത്. ആദ്യമായാണ് ഈ ഭാഗത്ത് കാട്ടുനായ്ക്കൾ കാണപ്പെടുന്നത്. ഷോളയൂർ മേഖലയിൽ മാത്രം 60 ആടുകളും ആറ് പശുക്കളും ഇവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ബോഡിച്ചാള ഊരുവാസികളുടെ നിരവധി ആടുകളെയും കാട്ടുനായ്ക്കൾ വകവരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.