പെരിങ്ങോട്ടുകുറുശ്ശിയിൽ മോഷ്ടാക്കളുടെ ശല്യം​

രൂക്ഷം പെരിങ്ങോട്ടുകുറുശ്ശി: പെരിങ്ങോട്ടുകുറുശ്ശിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം രൂക്ഷമെന്ന്​ പരാതി. കഴിഞ്ഞ ദിവസം രാത്രി പെരിങ്ങോട്ടുകുറുശ്ശി പാതയോരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരനായ സലീമിന്‍റെ പെട്ടിക്കടയുടെ പൂട്ട് തകർത്ത് 10,000 രൂപയുടെ സാധനങ്ങളും 500 രൂപയും മോഷ്ടിച്ചു. പാതയോരത്ത് നിർത്തിയിട്ടിരുന്ന ബസിൽനിന്ന്​ ഇരുമ്പ് കമ്പിയെടുത്താണ് പൂട്ട് തകർത്തതെന്ന്​ കടയുടമ പറഞ്ഞു. സമീപത്തെ വർക്​ഷോപ്പിൽനിന്ന്​ മോഷ്ടിച്ച സ്കൂട്ടർ പെട്രോൾ തീർന്നതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ബാങ്കിന്‍റെ നിരീക്ഷണ കാമറ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. പെരിങ്ങോട്ടുകുറുശ്ശി, കോട്ടായി മേഖലകളിൽ പൊലീസിന്‍റെ രാത്രികാല പട്രോളിങ്​ ശക്തമാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. പടം PE- PRY - 1 മോഷണം നടന്ന പെരിങ്ങോട്ടുകുറുശ്ശി സലീമിന്‍റെ കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.