വാച്ചറുടെ തിരോധാനം: വന്യജീവി ആക്രമണം നടന്നിരിക്കാൻ സാധ്യതയില്ലെന്ന്​ വിദഗ്​ധർ

മുക്കാലി​: സൈലന്‍റ് വാലി സൈരന്ദ്രിയിൽ വനംവകുപ്പ് വാച്ചർ രാജനെ കാണാതായ സംഭവത്തിൽ വന്യജീവി ആക്രമണം നടന്നിരിക്കാനുള്ള സാധ്യത 90 ശതമാനവുമില്ലെന്ന്​ വയനാട്​ വന്യജീവി സ​ങ്കേത്തിൽനിന്ന്​ തിരച്ചിലിന്​ നേതൃത്വം നൽകാനെത്തിയ വിദഗ്​ധ സംഘം. വാച്ചറുടെ ചെരിപ്പും ഉടുമുണ്ടും കണ്ടെത്തിയ സ്ഥലം പരിശോധിച്ചശേഷമാണ്​ അവിടെ അങ്ങനെ ഒരു ആക്രമണം ഉണ്ടായതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന്​ വിദഗ്​ധ സംഘം വ്യക്തമാക്കിയത്​. വന്യജീവി ആക്രമണം നടന്നിരിക്കാൻ ചെറിയൊരു സാധ്യത മാ​ത്രമേയുള്ളു. ആ നിലക്കാണ്​ തിരച്ചിൽ തുടരുന്നത്​. 20 കാമറ ട്രാപ്പുകൾകൂടി ഞായറാഴ്​ച വനത്തിൽ സ്ഥാപിച്ചു. നേരത്തേ ആറ്​ കാമറകൾ വനത്തിൽ സ്ഥാപിച്ചിരുന്നു. ഇതിൽ കടുവയുടേയോ പുലി​യുടേയോ ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. മാൻകൂട്ടങ്ങളുടെ ചിത്രമാണ്​ അവയിലുള്ളത്​. അതേസമയം, വാച്ചറെ കാണാതായ സംഭവത്തിൽ പൊലീസ്​ അന്വേഷണം ഊർജിതമാക്കി. രാജന്‍റെ മൊബൈൽ ഫോൺ സൈരന്ദ്രിയിലെ ക്യാമ്പ്​ ഷെഡിൽനിന്ന് പൊലീസ്​ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.