പാലക്കാട്: കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകര്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീയുടെ വിപണന സ്റ്റാളുകളില്‍നിന്ന് 10.56 ലക്ഷവും ഫുഡ് കോര്‍ട്ടില്‍നിന്ന് 17.1 ലക്ഷവും ലഭിച്ചു. ഭക്ഷ്യ ഉൽപന്നങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, പ്ലാസ്റ്റിക് ബദല്‍ ഉൽപന്നങ്ങള്‍, കൃഷി, അടുക്കള സാമഗ്രികള്‍, ഉപകരണങ്ങള്‍, സോപ്പുകള്‍, ഡിറ്റര്‍ജന്‍റുകൾ എന്നിവ ഉൾപ്പെടുത്തിയ 30 വിപണന സ്റ്റാളുകളാണ് കുടുംബശ്രീ സജ്ജമാക്കിയത്. സംരംഭകര്‍ക്ക് സൗജന്യമായി സ്റ്റാളുകള്‍ അനുവദിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മിച്ച ഉൽപന്നങ്ങളാണ് മേളയില്‍ വിപണനത്തിനെത്തിച്ചത്. പ്രദര്‍ശന വിപണന മേളയില്‍ ഏറെ ജനപ്രിയമായ കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ പത്ത് സ്റ്റാളുകളില്‍നിന്ന് ഏഴുദിവസത്തെ വരുമാനം 17,10,720 രൂപയാണ്. വിവിധതരം ബിരിയാണി, ദോശ, പുട്ട്, ജ്യൂസുകള്‍, പായസങ്ങള്‍, അട്ടപ്പാടി മില്ലറ്റ് കഫേ വിഭവങ്ങള്‍, ചായ, എണ്ണക്കടികള്‍ ഉള്‍പ്പെടുത്തിയ 10 സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പ്രത്യേക മസാല ചേര്‍ത്ത് പാകം ചെയ്ത അട്ടപ്പാടി വനസുന്ദരി ചിക്കന്‍ വിഭവത്തിനും വിവിധതരം ബിരിയാണികള്‍ക്കുമായിരുന്നു ആവശ്യക്കാര്‍ ഏറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.