കുഴൽമന്ദം: തേങ്കുറിശ്ശി-തെക്കേത്തറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറുശ്ശി സ്വദേശികളായ ശ്രീജിത്ത്, മോഹൻദാസ്, രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. തേങ്കുറുശ്ശി സ്വദേശി വാടകക്ക് കൊടുത്തതാണ് വീട്.
ചിറ്റൂരിലെ തോപ്പുകളിലേക്ക് നൽകാൻ തൃശൂരിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. 35 ലിറ്ററിന്റെ കന്നാസുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. മണം പുറത്തുവരാതിരിക്കാൻ കന്നാസിന്റെ അടപ്പ് ബലൂൺ ചേർത്താണ് മൂടിയിരുന്നത്.
കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശങ്കർ പ്രസാദ്, പ്രിവന്റിവ് ഓഫിസർമാരായ കെ.സി. മനോഹരൻ, ബെന്നി കെ. സെബാസ്റ്റ്യൻ, എസ്. മൻസൂർ അലി, എം. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. ശശികുമാർ, ആർ. കണ്ണൻ, ടി.പി. പ്രസാദ്, സി. ഗിരീഷ്, എസ്. സുജിത്ത്കുമാർ, വനിത സി.എ.ഒ വി. ബിന്ദു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.