ഷൊർണൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നടത്തിയ പ്രത്യേക റെയ്ഡിൽ 300 ലിറ്റർ വ്യാജക്കള്ള് പിടികൂടി. ചെർപുളശ്ശേരിയിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രതികളെയും രണ്ട് വാഹനങ്ങളും പിടികൂടി. ചെർപ്പുളശ്ശേരി കരുവാനത്തൊടി രാജേഷ് (46), ചാലിയംകുന്ന് കോട്ടയിൽ രവീന്ദ്രൻ (55), കാറൽമണ്ണ കുന്നത്ത് സുധീഷ് (40) എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും പിടികൂടി. ഗോഡൗണിൽ നിന്ന് പഴകിയ കള്ള്, പഞ്ചസാര എന്നിവയും കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ വി. അനൂപ്, പ്രിവൻറീവ് ഓഫിസർമാരായ എം.എസ്. മിനു, പി. സെന്തിൽകുമാർ, കെ.എസ്. സജിത്, റെയ്ഞ്ച് പ്രിവൻറീവ് ഓഫിസർമാരായ മനോഹരൻ, എ. സജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.