ചെടിച്ചട്ടി വിതരണം വൈകിയതിൽ പ്രതിഷേധം; ഒറ്റപ്പാലം നഗരസഭ കൗൺസിൽ മൂന്ന് മണിക്കൂർ തടസ്സപ്പെട്ടു

ഒ​റ്റ​പ്പാ​ലം: ചെ​ടി​ച്ച​ട്ടി വി​ത​ര​ണം വൈ​കി​യ​തി​നെ​ച്ചൊ​ല്ലി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം വീ​ണ്ടും പ്ര​ക്ഷു​ബ്ധ​മാ​യി. മൂ​ന്ന് മ​ണി​ക്കൂ​ർ യോ​ഗം ത​ട​സ്സ​പ്പെ​ട്ടു. ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്റെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ട​ച്ച് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ടു​ത്ത​ള​ത്തി​ൽ ഒ​ഴി​ഞ്ഞ ബ​ക്ക​റ്റ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ബി.​ജെ.​പി കൗ​ൺ​സി​ല​റും യു.​ഡി.​എ​ഫ് പ​ക്ഷ​ത്തു​ള്ള സ്വ​ത​ന്ത്ര മു​ന്ന​ണി കൗ​ൺ​സി​ല​റും രം​ഗ​ത്തു​വ​ന്ന​ത്. ചെ​ടി​ച്ച​ട്ടി വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​ൽ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചെ​ങ്കി​ലും ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യ 500 രൂ​പ ഒ​രു വ​ർ​ഷം മു​മ്പാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ത്. ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​തേ വി​ഷ​യം സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ൾ ഒ​ക്ടോ​ബ​ർ 10ന​കം ച​ട്ടി​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും യ​ഥാ​സ​മ​യം ട്ര​ഷ​റി​യി​ൽ​നി​ന്ന് പ​ണം ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സ്സം നേ​രി​ടു​ന്ന​പ​ക്ഷം ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഇ​തി​നി​ടെ പു​തു​ക്കി​യ വി​ത​ര​ണ തീ​യ​തി​ക​ൾ പ​ല​തും അ​ധി​കൃ​ത​ർ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം ഇ​ള​കി​യി​ല്ല.

കൃ​ഷി ഓ​ഫി​സ​ർ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കാ​ൻ കാ​ര​ണം കൃ​ഷി ഓ​ഫി​സ​റു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ർ​ച്ച​യാ​യി വി​ത​ര​ണം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ടി​ച്ച​ട്ടി വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൗ​ൺ​സി​ലി​ൽ അ​ജ​ണ്ട ച​ർ​ച്ച ചെ​യ്താ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. എ​ട്ട് വാ​ർ​ഡു​ക​ളി​ൽ ചെ​ടി​ച്ച​ട്ടി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഫ​ണ്ടി​ന്റെ അ​ഭാ​വ​മാ​ണ് ത​ട​സ്സ​മെ​ന്നും ത​ന​ത് ഫ​ണ്ട് ഇ​തി​നാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി.

ഇ​തോ​ടെ വീ​ണ്ടും ബ​ഹ​ള​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച 10 ല​ക്ഷം 25 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യ​ത് ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന​ല്ലേ എ​ന്ന ചോ​ദ്യം യു.​ഡി.​എ​ഫ് പ​ക്ഷ​ത്തു​നി​ന്നും ഉ​യ​ർ​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ ന​ടു​ത്ത​ള​ത്തി​ൽ കു​ത്തി​യി​രി​പ്പ് ആ​രം​ഭി​ച്ചു. പ​രാ​തി​ക്കാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ആ​ദ്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ന്ന്, ര​ണ്ട് ക്ര​മ​ത്തി​ൽ വി​ത​ര​ണം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചും യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​റി​ൽ​നി​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു.

ജൈ​വ വ​ളം ഉ​ൾ​പ്പെ​ടെ നി​റ​ച്ച ച​ട്ടി​ക​ൾ ന​വം​ബ​ർ 10ന് ​മു​മ്പാ​യി 36 വാ​ർ​ഡു​ക​ളി​ലും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​റി​യി​ച്ച ശേ​ഷ​വും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ടി​വാ​ശി തു​ട​ർ​ന്നു. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ 10 അ​ജ​ണ്ട​ക​ളി​ൽ ര​ണ്ടെ​ണ്ണം വാ​യി​ച്ച് യോ​ഗം അ​വ​സാ​നി​പ്പി​ച്ചു. ഇ​തി​നെ പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് എ​തി​രേ​റ്റ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി ഉ​ൾ​പ്പ​ടെ​യു​ള്ള അ​ജ​ണ്ട അ​വ​ത​രി​പ്പി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്‌​ത ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്കും സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്. ഗം​ഗാ​ധ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട പ​രാ​തി ജി​ല്ല ക​ല​ക്ട​ർ​ക്ക് ന​ൽ​കി. 

Tags:    
News Summary - Protest over delayed distribution of plants; The Ottapalam Municipal Council adjourned for three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.