കോട്ടായി: 27 ലക്ഷം ചെലവഴിച്ച് നിർമിച്ച കോട്ടായി തെക്കേക്കര മാതൃക അംഗൻവാടി കെട്ടിടം ശനിയാഴ്ച രാവിലെ 10ന് പി.പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആധുനിക രീതിയിലും സൗകര്യങ്ങളോടെയുമാണ് അംഗൻവാടി നിർമിച്ചത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 12.5 ലക്ഷം, ജില്ല പഞ്ചായത്തിന്റെ പത്തുലക്ഷം, ഗ്രാമപഞ്ചായത്തിന്റെ 4.5 ലക്ഷം എന്നിവ ഉൾപെടെ 27 ലക്ഷം ചെലവഴിച്ചാണ് കോട്ടായി പൂതാട്ടുകുളത്ത്, പെട്രോൾ പമ്പിനു മുൻവശത്ത് പ്രധാന പാതയോരത്താണ് അംഗൻവാടി കെട്ടിടം നിർമിച്ചത്. ഹാൾ, അടുക്കള, ശുചിമുറി, ചുറ്റുമതിൽ എന്നിവയാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.