അലനല്ലൂർ (പാലക്കാട്): മജ്ജ മാറ്റിവെക്കാൻ 15 വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. കർക്കിടാംകുന്ന് കുളപറമ്പിലെ കാപ്പിൽ മുജീബിെൻറ മകൻ മിൻഹാജാണ് കനിവ് കാത്ത് കഴിയുന്നത്. അഡ്രിനോ ലെക്കോ ഡിസ്ട്രോഫി (എ.എൽ.ഡി) എന്ന മാരകമായ ജനിതരോഗം ബാധിച്ച മിൻഹാജ് വർഷങ്ങളായി ചികിത്സയിലാണ്. ജീവൻ രക്ഷിക്കാനും ആരോഗ്യം നിലനിർത്താനും മജ്ജ മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ പറഞ്ഞത്.
മജ്ജ നൽകാൻ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയയും തുടർ ചികിത്സയും അടക്കം 25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത്രയും തുക നിർധന കുടുംബത്തിന് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വി.കെ. ഉമ്മർ ചെയർമാനും പെരുമ്പയിൽ ഷൗക്കത്തലി കൺവീനറും പി.പി.കെ. അബ്ദുറഹിമാൻ ട്രഷററുമായി സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
'മിൻഹാജ് ചികിത്സ സഹായ സമിതി' പേരിൽ ഫെഡറൽ ബാങ്ക് മേലാറ്റൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 15980100147301. IFSC: FDRL0001598. േഫാൺ: 9446789667, 9744257996.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.