അലനല്ലൂർ: കാറ്റും മഴയിലും എടത്തനാട്ടുകര മേഖലയിൽ കനത്ത നാശം. മരങ്ങൾ പൊട്ടി വീണ് നിരവധി വൈദ്യുത കാലുകൾ നിലംപൊത്തി.അലനല്ലൂർ കെ.എസ്.ഇ.ബി ഓഫിസ് പരിധിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച പുലർച്ചയുമായി നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളും കാലുകളും പൊട്ടി വീണ് വൈദ്യുത വിതരണം താറുമാറായി. മേഖലയിലെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.
തൊഴിലാളികളുടെ കുറവ് കാരണം മേലാറ്റൂർ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽനിന്ന് കരാർ തൊഴിലാളികളെ എത്തിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഒരു ദിവസമായി വൈദ്യുതി വിതരണം നിലച്ചിട്ട്. എപ്പോൾ വൈദ്യുതി എത്തിക്കാനാകുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ.
വെള്ളിയാഴ്ച പുലർച്ചെയും വ്യാഴാഴ്ച അർധരാത്രിയിലും പടിക്കപ്പാടം, ചളവ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളും കാലുകളും റോഡുകളിലേക്ക് നിലം പൊത്തിയിരുന്നു. കോട്ടപ്പള്ള പൊൻപാറ റോഡിൽ എട്ട് മണിക്കൂറിലധികം നേരമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരു എച്ച്.ടി പോസ്റ്റും നാല് എൽ.ടി പോസ്റ്റും പൊട്ടിവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.