പാലക്കാട്: നഗരത്തിലെ തുറന്നുകിടക്കുന്ന അഴുക്കുചാൽ കാരണം മൂക്കിൽ പഞ്ഞിവെച്ച് സഞ്ചരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ദുർഗന്ധത്തിനൊപ്പം ഇവ വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതവും അപകട ഭീഷണിയും ഉയർത്തുന്നു. നഗരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള കന്നാര സ്ട്രീറ്റിലാണ് മൂന്നുമാസത്തോളമായി മൂടാതെ കിടക്കുന്ന അഴുക്കുചാലുള്ളത്.
റോഡിലെ ഇരുഭാഗത്തുമുള്ള അഴുക്കുചാൽ വൃത്തിയാക്കിയിട്ട് മാസങ്ങളായതോടെ മലിനജലം റോഡിലേക്ക് കവിഞ്ഞ് ഒഴുകുകയാണ്. ചിലയിടത്ത് പേരിനുമാത്രം ചാലിനുമുകളിൽ സ്ലാബുകൾ ഉള്ളതൊഴിച്ചാൽ മിക്കയിടവും തുറന്നുകിടക്കുകയാണ്. അഴുക്കുചാലിൽനിന്നുള്ള ദുർഗന്ധം മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത് വ്യാപാരികളാണ്.
ഇവിടെ റോഡ് നവീകരണം നടത്തിയിട്ടുണ്ടെങ്കിലും അഴുക്കുചാൽ നവീകരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഴക്കാലത്ത് സമീപത്തെ കടകളിലേക്കുപോലും മലിനജലം ഒഴുകിയെത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമാണെന്ന് കടയുടമ കെ. കിഷോർ പറഞ്ഞു. നിരവധി തവണ നഗരസഭ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.