പാലക്കാട്: തൃശൂർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ബുള്ളറ്റ് മോഷ്ടിച്ച് മറ്റൊരു ബുള്ളറ്റിെൻറ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓടിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.
പുതുനഗരം കാട്ടുത്തെരുവ് സ്വദേശി കോഴിക്കുട്ടൻ വീട്ടിൽ അസീസ് എന്ന മുഹമ്മദ് അജീഷിനെയാണ് (22) ചൊവ്വാഴ്ച ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ ബുള്ളറ്റ് രണ്ട് മാസം മുമ്പ് അജീഷിെൻറ വാടക വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഒരുവർഷം മുമ്പ് കഞ്ചാവ് കച്ചവടത്തിനിടെ ഇയാൾക്കെതിരെ കേസെടുത്ത മണ്ണുത്തി പൊലീസ് ഇയാൾ ഉപയോഗിച്ചിരുന്ന ബുള്ളറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ അജീഷ് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ച ബുള്ളറ്റിെൻറ രജിസ്ട്രേഷൻ നമ്പർ മോഷ്ടിച്ച ബുള്ളറ്റിൽ സ്ഥാപിച്ചാണ് ഉപയോഗിച്ചിരുന്നത്.
ഇയാൾ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെന്ന ഡാൻസാഫ് സ്ക്വാഡ് ആണ് ബുള്ളറ്റ് കണ്ടെത്തിയത്. ഇയാൾക്കെതിരെ പുതുനഗരം, ചിറ്റൂർ, മണ്ണുത്തി സ്റ്റേഷനുകളിലായി മോഷണക്കേസുകളും കഞ്ചാവു കേസും നിലവിലുള്ളതായി പൊലീസ് അറിയിച്ചു. കുപ്രസിദ്ധ ഗുണ്ടയും കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുകയും ചെയ്തുവരുന്ന പെരുമ്പാവൂർ അനസിെൻറ സുഹൃത്താണ് അജീഷ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.