പാലക്കാട്: പാലക്കാട് നഗരത്തിൽ കൊപ്പത്ത് പോത്തുകൾ പട്ടിണി കിടന്ന് ചത്ത സംഭവത്തിൽ പോത്തുകളെ എത്തിക്കാൻ നിർദേശം നൽകിയയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ്. കഴിഞ്ഞ ദിവസം പോത്തുകളെ പാലക്കാട് എത്തിച്ച അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശി ജയിംസ് (60) അസ്റ്റിലായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയും പ്രതിചേർത്തിരുന്നു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്തേക്കും. പോത്തുകളെ കടത്താൻ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. ഇത് നിലവിൽ തിരുച്ചിറപ്പള്ളിയിലാണുള്ളത്. വാഹനം പാലക്കാെട്ടത്തിച്ച് കസ്റ്റഡിയിൽ എടുക്കാനാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നോർത്ത് എസ്.െഎ കെ. അനുദാസ് പറഞ്ഞു.
കൊപ്പത്ത് 35 പോത്തുകള്‍ ദിവസങ്ങളായി തീറ്റയും വെള്ളവുമില്ലാതെ ദുരിതത്തിലാണെന്ന് നാട്ടുകാരാണ് നഗരസഭയിൽ അറിയിച്ചത്. ഇതിനിടെ രണ്ടെണ്ണം ചത്തിരുന്നു. തുടര്‍ന്ന് നഗരസഭയിലെ ജോലിക്കാര്‍ പോത്തുകള്‍ക്ക് തീറ്റയും വെള്ളവുമെത്തിച്ച് നല്കി.
കോഴിക്കോട് സ്വദേശി രാജേന്ദ്രെൻറ സ്ഥലത്താണ് പോത്തുകളെ കെട്ടിയിട്ടിരുന്നത്. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കൊല്ലത്ത് നിന്ന് വാങ്ങിയ പോത്തുകളെ ആദ്യം തൃശൂരൂം തുടർന്ന് അട്ടപ്പാടിയിലെ ഫാമിലും എത്തിച്ചു. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പോത്തുകൾ ചാവാൻ തുടങ്ങിയേതാടെ ഇവയെ മടക്കിക്കൊണ്ടുവരികയായിരുന്നു.
ഇതിനിടെ പാലക്കാെട്ടത്തിയപ്പോൾ വണ്ടിക്കാരനുമായി തർക്കമുണ്ടായതിനെ തുടർന്ന് പോത്തുകളെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഇറക്കുകയായിരുന്നുവെന്നാണ് ജയിംസ് പൊലീസിന് മൊഴി നൽകിയത്.
നിലവിൽ നഗരസഭയുടെ സംരക്ഷണത്തിലാണ് പോത്തുകൾ. ഇവയുടെ പരിപാലനച്ചെലവും പിഴയും ഇൗടാക്കി ഉടമകൾക്ക് കൈമാറുകയോ ലേലം ചെയ്യുകേയാ ചെയ്യുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. കന്നുകാലികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മേനക ഗാന്ധി കഴിഞ്ഞ ദിവസം നഗരസഭക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.