ആലത്തൂർ: ജില്ല ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് പ്രവേശിപ്പിച്ച കാവശ്ശേരിയിലെ വീട്ടമ്മ മരിച്ച വിവരം ആശുപത്രിയോ, ആരോഗ്യ വകുപ്പ് അധികൃതരോ വീട്ടുകാരെ യഥാസമയം അറിയിച്ചില്ലെന്ന് ആക്ഷേപം. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വീട്ടുകാർ വീട്ടമ്മയെ വിളിച്ച് അന്വേഷിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷം വിളിച്ചപ്പോൾ കിട്ടിയില്ലെന്നും പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച വിവരം അറിവായതെന്നും പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് മരണം സംഭവിച്ചാൽ വിവരം പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടറെയാണ് അറിയിക്കുകയെന്നും അവർ പഞ്ചായത്തിനെയും വീട്ടുകാരെയും അറിയിക്കുമെന്നാണ് ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത്.
എന്നാൽ, വ്യാഴാഴ്ച രാത്രി മരിച്ചവരുടെ വിവരം വെള്ളിയാഴ്ച പകൽ 11.30നാണ് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. അതുവരെ പഞ്ചായത്തിനും ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. നാട്ടുകാർ അറിഞ്ഞതുപോലെ പഞ്ചായത്ത് അധികൃതരും അറിഞ്ഞു എന്നാണ് അവരും പറഞ്ഞത്. ബന്ധുക്കൾക്ക് നേരിട്ട് ചെന്ന് അന്വേഷിക്കാൻ പറ്റാത്തകോവിഡ് രോഗ മരണ വിവരം അധികൃതർ വീട്ടുകാരെ അറിയിക്കാൻ സന്മനസ്സ് കാണിക്കണമെന്നാണ് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.