പട്ടാമ്പി: കൊപ്പം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് കൂടുതൽ വ്യക്തമായതായി സി.പി.എം പഞ്ചായത്ത് കമ്മിറ്റി. പാർട്ടി തീരുമാനത്തോടൊപ്പം സ്വന്തം അംഗത്തെ പോലും നിർത്താൻ കഴിയാത്ത പാർട്ടിയായി ബി.ജെ.പി ജില്ല നേതൃത്വം മാറിയെന്നും നേതാക്കൾ വ്യക്തമാക്കി. ബി.ജെ.പി ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ് താസിക്കുന്ന കൊപ്പം പഞ്ചായത്തിൽ ആദ്യമായാണ് താമര ചിഹ്നത്തിൽ ഒരാൾ വിജയിക്കുന്നത്.
ഒന്നാം വാർഡിൽനിന്ന് വിജയിച്ച എ.പി. അഭിലാഷ് വിപ്പ് ലംഘിച്ചു എന്നാണ് നേതൃത്വം പറയുന്നത്. അങ്ങനെയെങ്കിൽ അഭിലാഷിനെ പഞ്ചായത്ത് അംഗത്വത്തിൽനിന്ന് രാജിവെപ്പിക്കാൻ നേതൃത്വം തയാറാവണം. അഭിലാഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് താൻ പാർട്ടി തീരുമാനം നടപ്പാക്കി എന്നാണ്. അവിശ്വാസത്തിനനുകൂലമായി വോട്ടുചെയ്ത അംഗത്തിന് കൊടുത്ത കോഴയെക്കുറിച്ച് അന്വേഷിക്കണമെന്നും സി.പി.എം കൊപ്പം ലോക്കൽ സെക്രട്ടറി പി.പി. വിനോദ്കുമാർ, ആമയൂർ ലോക്കൽ സെക്രട്ടറി എം. രാജൻ, ടി. ഉണ്ണികൃഷ്ണൻ, കെ. വേലായുധൻ, എസ്. ഇബ്രാഹിംകുട്ടി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.