ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിൽ മനിശ്ശേരി തൃക്കങ്ങോട് ജങ്ഷന് സമീപത്തെ റോഡിന്റെ നിരപ്പ് വ്യത്യാസം വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. വീതികൂടിയ പാതയിലൂടെ വേഗത്തിൽ പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് ഇവിടെയെത്തുമ്പോൾ നിയന്ത്രണം നഷ്ടമാകുകയാണ്. ഇറക്കമുള്ള പാതയിലെ ടാർ ഒലിച്ചിറങ്ങി പലയിടത്തും അടിഞ്ഞുകിടക്കുന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വലിയ വാഹനങ്ങൾക്ക് പോലും പ്രദേശത്തെ പാത സുരക്ഷിതമല്ലെന്നാണ് പരാതി.
മനിശ്ശേരി കെ.എം ഓഡിറ്റോറിയം പരിസരം മുതൽ ഈസ്റ്റ് മനിശ്ശേരി സ്റ്റോപ് വരെയുള്ള ഭാഗത്തെ പാതയുടെ ഉപരിതലമാണ് വ്യത്യാസപ്പെട്ടു കിടക്കുന്നത്.
ഉയർന്നും താഴ്ന്നും കിടക്കുന്ന പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകാൻ ഇത് കാരണമാകുന്നു. വീതികൂടിയ പാതയിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് റോഡിന്റെ ഉപരിതലത്തിലെ വ്യത്യാസം മൂലമാണ് നിയന്ത്രണം നഷ്ടമാകുന്നത്.
ഏറ്റവുമൊടുവിൽ ഒരാഴ്ച മുമ്പാണ് ഇവിടെ വാഹനങ്ങളുടെ കൂട്ടയിടി നടന്നത്. അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പാതയുടെ നിർമാണ ഘട്ടത്തിൽ അനുഭവപ്പെട്ടിരുന്ന പ്രശ്നമായിരുന്നിട്ടും പരിഹാര നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വെളിച്ചക്കുറവുള്ള പ്രദേശത്ത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.