പാലക്കാട്: പുതുവർഷത്തിൽ പാലക്കാട് ഡിപ്പോയിൽനിന്ന് ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. ജനുവരി 12, 19 തീയതികളിൽ കോഴിക്കോട്ടേക്കാണ് ആദ്യയാത്ര. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് യാത്രയൊരുക്കുന്നത്.
കടലുണ്ടി, പഴശ്ശി മ്യൂസിയം, പ്ലാനറ്റോറിയം, ബേപ്പൂർ ബീച്ച്, ഭട്ട് റോഡ് ബീച്ച്, മിശ്കാൽ മോസ്ക് എന്നിവകണ്ട് വൈകീട്ടോടെ തിരിച്ചെത്തും.എറണാകുളം ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കും ജനുവരിയിൽ യാത്രകളുണ്ട്. 13, 15, 17, 20, 22 തീയതികളിലാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് യാത്ര. രാവിലെ ആറിന് പുറപ്പെടും. വൈകീട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചത്.
പാലക്കാട് ഡിപ്പോയിൽനിന്ന് ജനുവരി രണ്ട്, അഞ്ച്, എട്ട്, 10, 11, 12, 13, 15, 17, 19, 20, 22, 24, 25, 26, 29 തീയതികളിലായി 22 യാത്രകളാണുള്ളത്. നെല്ലിയാമ്പതി, സൈലന്റ് വാലി, നെഫർറ്റിറ്റി ആഡംബര കപ്പൽയാത്ര, മലക്കപ്പാറ, കോഴിക്കോട്, തിരുവൈരാണിക്കുളം ക്ഷേത്രം, ഗവി, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. മൂന്നാർ, ഗവി എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ബുക്കിങ്ങിന് ഫോൺ: 9447837985, 8304859018.
ചിറ്റൂർ ഡിപ്പോയിൽനിന്ന് ജനുവരിയിൽ ആറ് യാത്രകളാണുണ്ടാവുക. നാല്, 12, 14, 19, 26 തീയതികളിലായി ഗവി, നെഫർറ്റിറ്റി ആഡംബരക്കപ്പൽ, തിരുവൈരാണിക്കുളം, സൈലന്റ്വാലി, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പോകാം. ഗവിയിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ബുക്കിങ്ങിന് ഫോൺ: 9495390046.
വടക്കഞ്ചേരിയിൽനിന്ന് അഞ്ച്, 12, 16, 19, 25, 26 തീയതികളിലായി മലക്കപ്പാറ, നെല്ലിയാമ്പതി, തിരുവൈരാണിക്കുളം, സൈലന്റ്വാലി, ആലപ്പുഴ വേഗബോട്ട് സർവിസ്, മറയൂർ എന്നിങ്ങനെ ആറ് യാത്രകളാണുള്ളത്. ബുക്കിങ്ങിന് ഫോൺ: 9495390046.
മണ്ണാർക്കാട്ടുനിന്ന് ജനുവരി അഞ്ച്, 10, 11, 12, 14, 18, 21, 26, 30 തീയതികളിലായി 10 യാത്രകളാണുള്ളത്. നെല്ലിയാമ്പതി, മറയൂർ, മലക്കപ്പാറ, തിരുവൈരാണിക്കുളം ക്ഷേത്രം, ഗവി, ആലപ്പുഴ, നെഫർറ്റിറ്റി ആഡംബരക്കപ്പൽ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. മറയൂർ, ഗവി എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ബുക്കിങ്ങിന് ഫോൺ: 9446353081.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.