നെല്ലിയാമ്പതിയിൽ പാതയോരങ്ങളിൽ കാട്ടാനകൾ; സന്ദർശകർ ജാഗ്രത പാലിക്കണം

നെല്ലിയാമ്പതി: അപകട ഭീഷണിയുയർത്തുന്നുണ്ടെങ്കിലും നെല്ലിയാമ്പതിയിൽ എത്തുന്ന സന്ദർശകർക്ക് കൗതുകക്കാഴ്ചയാണ് കാട്ടാനകൾ. ചെറുനെല്ലി-കൈകാട്ടി ഭാഗത്തെ കുട്ടിയാനയെയും പിടിയാനയെയും കാണാൻ സഞ്ചാരികൾ കൗതുകത്തോടെ വാഹനങ്ങൾ നിർത്തുന്നത് പതിവാണ്. ഒരു വയസ്സുള്ള കുട്ടിയാനയും അമ്മയാനയും നെല്ലിയാമ്പതി റോഡരികിലെ സ്ഥിരം കാഴ്ചയാണ്.

റോഡിലൂടെ സഞ്ചാരികൾ വാഹനത്തിൽ പോകുമ്പോഴും വരുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ നിൽക്കുകയാണ് കാട്ടാനകളുടെ പതിവ്. സന്ദർശകർ റോഡരികിലെ കാട്ടാനകൾക്ക് സമീപമെത്തി ഫോട്ടോയും സെൽഫിയുമെടുക്കുന്നത് സ്ഥിരം സംഭവമാണ്.

ഇതിനിടെ ഇത്തരം കാര്യങ്ങൾക്ക് വിലക്കുണ്ടെന്നും വന്യമൃഗങ്ങളുള്ളിടങ്ങളിൽ ജാഗ്രത പാലിക്കണന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Elephant in Nelliyampathi; Visitors should be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.