പാലക്കാട്: ഭിന്നശേഷിക്കാർക്ക് സ്വതന്ത്രവും സ്വാധീനവുമുള്ള നീക്കത്തിനുള്ള അവസരം ഉറപ്പാക്കുക, സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പുവരുത്തുക, ജോലിക്കു പോകുന്നതും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതും പരസഹായം കൂടാതെ എളുപ്പമാക്കുക എന്നീ ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് ‘സജീവ ചക്രങ്ങൾ പുതിയ വഴി പുതിയ പ്രയാണം’ പദ്ധതിയിൽ അഞ്ചു വനിതകൾ ഉൾപ്പെടെ 24 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.
പ്രസിഡന്റ് ബിനു മോൾ ഉദ്ഘാടനം ചെയ്തു. അസി. കലക്ടർ ഡോ. മോഹനപ്രിയ മുഖ്യാതിഥിയായി. ജില്ല സാമൂഹികനീതി ഓഫിസർ സമീർ മച്ചിങ്ങൽ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത പോൾസൺ, അംഗം വി.പി. ഷാനിബ, ആർ.ടി.ഒ മാരായ ദിലീപ്, ജനിക്സ്, ജില്ല പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി, ഫിനാൻസ് ഓഫിസർ അനിൽകുമാർ, സീനിയർ സൂപ്രണ്ട് പ്രകാശ്, പ്രതീഷ് നൂർജറ്റ്, ഷൗക്കത്തലി, വൈഷ്ണവ്, നീതു പ്രസാദ്, നീതു മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.