പട്ടാമ്പി: ടൗണിൽ അനധികൃത പാർക്കിങ് നിരോധിക്കാനും വഴിയോര കച്ചവടങ്ങൾ പുനഃക്രമീകരിക്കാനും നഗര സഭയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. ഗവ. ആശുപത്രി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും ഗതാഗതത്തിന് തടസ്സമായ റോഡിലെ കുഴികൾ ഉടൻ അടക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. വഴിയോരകച്ചവടങ്ങൾ പട്ടാമ്പി- ചെർപ്പുളശ്ശേരി റോഡ്, പട്ടാമ്പി-പള്ളിപ്പുറം റോഡ് എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.പി. ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. വിജയകുമാർ, പി.കെ. കവിത, എൻ. രാജൻ, കൗൺസിലർ എ. സുരേഷ്, വ്യാപാരി സംഘടനാ പ്രതിനിധികൾ, ബസ് ഉടമ സംഘടന പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടന പ്രതിനിധികൾ, ബിൽഡിങ് ഓണേഴ്സ്, ഓട്ടോ-ടാക്സി സംഘടന പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ് പ്രതിനിധികൾ, പൊലീസ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.