പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുള്ള അറിവില്ലായ്മയും വൈറല്‍ പനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതുമാണ് പലപ്പോഴും മരണത്തിലെത്തിക്കുന്നത്. പനി വന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ ലഭ്യമാക്കണമെന്നും ഡി.എം.ഒ കെ.പി. റീത്ത പറഞ്ഞു.
എലിപ്പനി പടരുന്നത് എങ്ങനെ?
1. ജലത്തിൽ കലർന്ന രോഗാണുക്കൾ മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കാം
2. ദീര്‍ഘനേരം മലിനജലത്തില്‍നിന്ന് പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു പ്രവേശിക്കുകയും ചെയ്യും
3. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിലൂടെ രോഗാണുക്കള്‍ പ്രവേശിക്കാം
4. രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം
ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പത്തുമുതൽ പതിനാലു ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പകർച്ചപ്പനിക്ക് സമാനമാണ് ലക്ഷണങ്ങൾ.
1. ശക്തമായ പനി
2. ശക്തമായ തലവേദന
3. ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും ഉണ്ടാകുന്ന വേദന. കാല്‍മുട്ടിനു താഴെയുള്ള പേശികളില്‍ കൈ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന ഉണ്ടാകുന്നു
4. അമിതമായ ക്ഷീണം
5. പനിക്കും ശരീര വേദനക്കും ഒപ്പം കണ്ണിന് ചുവപ്പ് നിറം കൂടുന്നത് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്
6. പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ രോഗത്തിെൻറ ഗൗരവ സ്വഭാവമുള്ള ലക്ഷണമാണ്.
7. ശരീരത്തില്‍ ചുവന്ന പാടുകള്‍. മൂക്കിലൂടെ രക്തസ്രാവം, രക്തം ഛര്‍ദിക്കുക, മലം കറുത്ത നിറത്തില്‍ പോകുക എന്നിവയും ഉണ്ടാകാം
8. പനിയോടൊപ്പം വയറിളക്കം, ഛര്‍ദി എന്നിവയും ഉണ്ടാകും
പ്രതിരോധിക്കാന്‍ ചെയ്യേണ്ടവ
1. മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പര്‍ക്കം ഒഴിവാക്കുക. കൈയുറകള്‍, ബൂട്സ് എന്നിവ ധരിക്കുകയും രോഗപ്രതിരോധം നല്കുന്ന ഡോക്സി സൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശപ്രകാരം കഴിക്കാം
2. പരിസര ശുചിത്വം ഉറപ്പുവരുത്തുക
3. വളർത്തുമൃഗങ്ങളുടെ മൂത്രത്തിലൂടെയും എലിപ്പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇവയുമായി ഇടപഴകുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം
5. മലിനജലത്തില്‍ ചവിട്ടിയാല്‍ കാലുകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക
6. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
7. പാചകത്തിനും കുളിക്കാനും വായ് ശുദ്ധീകരിക്കാനും ക്ലോറിനേറ്റ് ചെയ്ത ജലം ഉപയോഗിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.