പാലക്കാട്: തലച്ചോറിനെ ബാധിച്ച അപൂർവരോഗം കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ശരീരഭാഗങ്ങളിൽ സ്വയം മുറിവേൽപിക്കുന്ന എലപ്പുള്ളി സ്വദേശിയായ കുഞ്ഞിനും കുടുംബത്തിനും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
കലക്ടർക്കും സ്ത്രീകളുടെയും കുട്ടികളിടെയും ക്ഷേമത്തിനായുള്ള ജില്ല ഓഫിസർക്കുമാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. രോഗം കാരണം ഏതുസമയത്തും ഒമ്പതുകാരനായ കുഞ്ഞ് പൊട്ടിത്തെറിക്കാറുണ്ട്. രോഗം കൂടിയാൽ ബഹളം കൂടും. ഇപ്പോൾ ചോർച്ചയുള്ള ഒറ്റപ്പെട്ട വീട്ടിലാണ് താമസിക്കുന്നത്. വാടകവീടുകളിൽനിന്ന് നിർദാക്ഷിണ്യം ഇറക്കിവിടുന്നത് പതിവാണ്. ഇവർക്ക് അഞ്ചു സെന്റ് ഭൂമി സ്വന്തമായുണ്ട്. എന്നാൽ, വീട് നിർമീക്കാൻ സാമ്പത്തിക സ്ഥിതിയില്ല. മകന് വിദഗ്ധ ചികിത്സ നൽകാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.
എന്നാൽ, സാമ്പത്തിക ഞെരുക്കം തടസ്സമാകുന്നു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.