പുതുനഗരം: കോവിഡും പകർച്ചപ്പനിയും വ്യാപിക്കുമ്പോൾ സർക്കാർ ആശുപത്രികൾ ആഴ്ചയിൽ എല്ലാ ദിവസവും തുറക്കാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.
കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പട്ടഞ്ചേരി, പുതുനഗരം എന്നീ പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രികൾ ഞായർ ഉൾപ്പെടെയുള്ള ഒഴിവു ദിവസങ്ങളിൽ അടച്ചിടുന്നതിനാൽ രോഗികൾ ദുരിതത്തിലാണ്. ഒഴിവു ദിവസങ്ങളിൽ മുതലമട സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നതിനാൽ പരിസരത്തെ പഞ്ചായത്തുകളിലുള്ള രോഗികൾ ഒന്നാകെ ഇവിടേക്ക് എത്തുന്നതോടെ വൻ തിരക്കാണ് ഉണ്ടാകാറ്.
കഴിഞ്ഞ ഞായറാഴ്ച രോഗികളുടെ തിരക്ക് ഉച്ച കഴിഞ്ഞും നിലനിന്നിരുന്നു. ഞായർ ഉൾപ്പെടെ ഒഴിവു ദിവസങ്ങളിൽ പുതുനഗരം, കൊല്ലങ്കോട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ രോഗികളെ പരിശോധിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.