കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയിൽ കടുവാക്കുഴി ജിബിൻ (29) കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് ജോസിനെ (54) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പിതാവ് ജിബിെൻറ തലക്ക് ചുറ്റിക കൊണ്ട് അടിച്ച പരിക്കാണ് മരണകാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി വൈകിയാണ് പൊലീസ് പ്രതിയുടെ കുറ്റസമ്മതപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അടിച്ചു കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും 17 ലിറ്റർ വാഷും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രതിയുടെ പേരിൽ കൊലപാതകത്തിനും അനധികൃത മദ്യനിർമാണത്തിനും രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിലേക്ക് അയച്ചു. കോവിഡ് ടെസ്റ്റ് നടത്തി ഫലം ലഭിക്കുന്ന മുറക്ക് മലമ്പുഴ ജയിലിലേക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.