കോയമ്പത്തൂർ: ഉപ്പാർ പുഴയിലെ നീരൊഴുക്കിനെത്തുടർന്ന പൊള്ളാച്ചി പലത്തങ്കറൈ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന മഴയിൽ ഉപ്പാർ നദിയുടെ മധ്യഭാഗത്തുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയിലെ നടപ്പാലവും മുങ്ങിയതാണ് തീർഥാടകരുടെ യാത്ര മുടക്കിയത്. ക്ഷേത്രത്തിൽ ദർശനം നടത്താൻ ക്ഷേത്രഭരണ സമിതി വിലക്ക് ഏർപ്പെടുത്തി. മഴ മാറി നീരൊഴുക്ക് കുറഞ്ഞാലുടൻ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.