കല്ലടിക്കോട് (പാലക്കാട്): കാരാകുർശ്ശി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചുള്ളിമുണ്ടയിലെ മുഴുവൻ കാര്യങ്ങളും വാർഡ് മെംബർ റിയാസ് നാലകത്തിന് വിരൽതുമ്പിലറിയാം. ക്ഷേമപ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ ആപ് നിർമിച്ചിരിക്കുകയാണ് വാർഡ് അംഗം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായ വാക്സിനേഷനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും ഈ ആപ് ഉപയോഗിക്കാം.
വാർഡിലെ കൃത്യമായ വിവരക്കണക്കുകൾ ആപ്പിലുണ്ട്. സർക്കാറിെൻറ വിവിധ ആനുകൂല്യങ്ങൾ കൃത്യമായി വാർഡ് അംഗങ്ങളിൽ എത്തിക്കാൻ ആപ് ഉപകാരപ്പെടുന്നുണ്ടെന്ന് റിയാസ് പറയുന്നു. ഉപഭോക്താക്കളെ മുൻഗണനാക്രമത്തിൽ കണ്ടെത്തുന്നതിനടക്കം വാർഡിെൻറ മുഴുവൻ വിവരങ്ങളും ആപ്പിൽ ക്രമീകരിക്കാം.
പോസിട്രോൺ എന്ന ആൻഡ്രോയിഡ് ആപ്പാണ് റിയാസ് നാലകത്ത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആൻഡ്രോയ്ഡ് ആപ്പിെൻറ ഔപചാരിക ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് മൻസൂർ തെക്കേതിൽ പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ കൂടിയാണ് റിയാസ് നാലകത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.