കല്ലടിക്കോട്: രണ്ടു വർഷം മുമ്പ് പൊലീസ് വാഹനം ഇടിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തിൽ വാഹനം നിർത്താതെ പോയ സംഘത്തിലെ മറ്റൊരു പ്രതി കൂടി പൊലീസ് പിടിയിലായി. കരിമ്പ ഇടക്കുർശ്ശി നെല്ലിക്കുന്ന് രതീഷ് (42) ആണ് മണ്ണാർക്കാട് വെച്ച് പൊലീസിന്റെ പിടിയിലായത്.
2020 ജനുവരി എട്ടിന് അർധരാത്രി 12.25നാണ് അറസ്റ്റിനാധാരമായ സംഭവം. ദേശീയപാത ഇടക്കുർശി ഭാഗത്ത് നടന്ന വാഹന പരിശോധനയിൽ പ്രതി സഞ്ചരിച്ച വാഹനം നിർത്താതെ പോയി. തുടർന്ന് പൊലീസ് വാഹനത്തിൽ പിന്തുടർന്ന് പോകുന്ന വഴിയിൽ പൊന്നംകോട് ഭാഗത്ത് പ്രതികൾ ഉണ്ടായിരുന്ന സ്കോർപിയോ വാൻ പൊലീസ് ജീപ്പിലിടിച്ച് നാശം വരുത്തുകയായിരുന്നു.
ഈ കേസിൽ മണ്ണാർക്കാട് മൈലാംപാടം പള്ളിക്കുന്ന് ലത്തീഫിനെ (44) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രതീഷിനെതിരെ കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ചന്ദനം കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസുള്ളതായി പൊലീസ് പറഞ്ഞു.
രക്തചന്ദനം, സ്പിരിറ്റ് കള്ളക്കടത്ത് കേസുകളിൽ പ്രതികൾക്ക് ബന്ധമുള്ളതായി പൊലീസ് പറയുന്നു. അഞ്ചംഗ സംഘത്തിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, കല്ലടിക്കോട് എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐമാരായ ഡൊമനിക് ദേവരാജ്, അബ്ദുൽ സത്താർ, എ.എസ്.ഐമാരായ ബഷീർ, മുരളി, സി.പി.ഒമാരായ ഹാരിസ്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചിരുന്നത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.