കല്ലടിക്കോട്: കോവിഡ് പ്രതിസന്ധിക്ക് അയവ് വന്ന നഗര ഗ്രാമപ്രദേശങ്ങളിൽ ക്രിസ്മസ് വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് വ്യാപാരികൾ. ജനജീവിതം സാധാരണ നിലയിലേക്ക് ചുവട് വെച്ചതോടെ ക്രിസ്മസ് വിപണിയിലും ഈ ഉണർവ് പ്രകടമാണ്.
ക്രിസ്മസ് നക്ഷത്രങ്ങൾ, അലങ്കാര ദീപങ്ങൾ, പുൽക്കൂട് ഒരുക്കാനുള്ള സാധന സാമഗ്രികൾ എന്നിവ പൊതുവിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതുമയിലും വൈജാത്യം പുലർത്തുന്ന നക്ഷത്രങ്ങൾ, അലങ്കാര വർണ ദീപങ്ങൾ എന്നിവ വിപണി വേറിട്ടതാക്കുന്നു.
35 രൂപ മുതൻ 450 രൂപ വരെ വിലമതിക്കുന്ന നക്ഷത്രങ്ങൾ വിപണിയിലുണ്ട്. കടലാസ് നിർമിത നക്ഷത്രങ്ങൾക്കാണ് വിലക്കുറവ്. ലെഡ് നക്ഷത്രങ്ങൾക്കാണ് ഇത്തവണയും വില കുടുതൽ. താരതമ്യേന ചൈനിസ് നിർമിത ഉത്പന്നങ്ങൾ വിപണിയിൽ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.