കല്ലടിക്കോട്: ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടത് കരിമ്പ പഞ്ചായത്തിലെ മലയോര കാർഷിക മേഖലയുടെ പരിഛേദമെന്ന് സൂചന.
പഞ്ചായത്തിലെ മൂന്നേക്കർ, കരിമല, കുറുമുഖം എന്നിവിടങ്ങളിലെ തോട്ടങ്ങളും മുന്നിടങ്ങളിലെ സ്വകാര്യ റിസോർട്ടുകളും പരിസ്ഥിതിലോല പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
നിലവിൽ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളാണിവ. നൂറു കണക്കിന് കർഷകർ റബർ, കമുക്, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ കാർഷിക വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പ്രദേശങ്ങളാണിവ.
നിലവിൽ മൂന്നേക്കർ മേഖല കരിമ്പ ഒന്ന്, കരിമ്പ രണ്ട്, പാലക്കയം വില്ലേജ് എന്നിവിടങ്ങളിലാണ് ഉൾപ്പെടുക. പാലക്കയം വില്ലേജു പൂർണമായും പരിസ്ഥിതിലോല പട്ടികയിലുണ്ട്. ജില്ലയിലെ 14 വില്ലേജുകളാണ് പരിസ്ഥിതി ലോല പട്ടികയിലുള്ളത്.ഇ.എസ്.എ കരട് രേഖയാവുന്നതോടെ മൂന്നേക്കർ മലയോര കാർഷിക പ്രദേശങ്ങൾ കർഷകർക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇ.എസ്.എ അഥവ പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് താമസസ്ഥലങ്ങളും കൃഷിഭൂമിയും ഒഴിവാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.