ഗ്രീൻഫീൽഡ് ഹൈവേ: ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ; രണ്ടാംഘട്ട നഷ്ടപരിഹാര വിതരണം ഉടൻ

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്രാ​രം​ഭ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. പാ​ത​ക്കാ​യി ഭൂ​മി​യും സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ളും വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 87 ശ​ത​മാ​നം ഉ​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യ​താ​യി ദേ​ശീ​യ​പാ​ത സ്ഥ​ല​മേ​റ്റെ​ടു​പ്പ് വി​ഭാ​ഗം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 21 വി​ല്ലേ​ജു​ക​ളി​ൽ 16 വി​ല്ലേ​ജു​ക​ളി​ലെ 1300ല​ധി​കം ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. 2000ത്തോ​ളം ഉ​ട​മ​ക​ളു​ടെ സ്ഥ​ല​മാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ്ര​ഥ​മ ഘ​ട്ട​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട് പൂ​ർ​ണ​മാ​യും മൂ​ല്യ​നി​ർ​ണ​യ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി​യ​ത്. സ്വ​ത്ത് വീ​തം​വെ​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളു​ടെ കൂ​ട്ടു​ട​മ​ക​ൾ, മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റാ​ത്ത​വ​ർ, രേ​ഖ​ക​ൾ വൈ​കി കൈ​മാ​റി​യ​വ​ർ എ​ന്നി​വ​രു​ടെ വി​ശ​ദാം​ശ സ്ഥി​രീ​ക​ര​ണ റി​പ്പോ​ർ​ട്ട്, മൂ​ല്യ​നി​ർ​ണ​യ റി​പ്പോ​ർ​ട്ട് എ​ന്നി​വ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

തു​ക അ​നു​വ​ദി​ക്കു​ന്ന മു​റ​ക്ക് ബാ​ക്കി​യു​ള്ള​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റും. തു​ക അ​നു​വ​ദി​ക്കു​ന്ന​പ​ക്ഷം അ​ടു​ത്ത വ​ർ​ഷ​ത്തി​ന​കം​ത​ന്നെ ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റാ​നാ​വും. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത 966ലെ ​ഗ​താ​ഗ​ത​ത​ട​സ്സ​ങ്ങ​ളി​ൽ​നി​ന്ന് മു​ക്ത​മാ​യ രീ​തി​യി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള 121 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള അ​ത്യാ​ധു​നി​ക പാ​ത​യാ​ണ് നി​ർ​മി​ക്കു​ക. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ സ്പ​ർ​ശി​ക്കു​ന്ന പാ​ത പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​രു​ത​റോ​ഡ് മു​ത​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ന്തീ​രാ​ങ്കാ​വ് വ​രെ വ്യാ​പി​ച്ചു​കി​ട​ക്കും.

Tags:    
News Summary - Greenfield Highway: Land acquisition in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.