കല്ലടിക്കോട്: ഗ്രീൻഫീൽഡ് പാത ഭൂമി കൈമാറ്റം മാർച്ചിനകം പൂർത്തിയാക്കാൻ സാധ്യത. ഏപ്രിൽ ആദ്യവാരത്തിൽ സ്ഥലവും സ്ഥാവര ജംഗമ വസ്തുക്കളും കൈമാറുന്ന ഉടമകൾക്കുള്ള നഷ്ടപരിഹാരം വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി സ്ഥലത്തിന്റെയും മറ്റ് സ്വത്തുകളുടെയും ആധാരമുൾപ്പെടെ വിലപ്പെട്ട രേഖകൾ ദേശീയപാത അതോറിറ്റിക്ക് പൂർണതോതിൽ കൈമാറണം.
ത്രിമാന വിജ്ഞാപന പ്രഖ്യാപന വേളയിൽ കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന രേഖകൾ സമർപ്പിക്കാൻ 15 ശതമാനം ഉടമകളും വൈകി. തുടക്കം മുതൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വെല്ലുവിളിയായി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ അലൈൻമെന്റ് മാറ്റം ഉന്നയിച്ച് സർവേ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം ഉണ്ടായി.
പ്രസ്തുത പ്രദേശത്തെ സർവേ നടപടികൾ വൈകിപ്പിച്ചു. അവസാനഘട്ടത്തിൽ ത്രിമാന വിജ്ഞാപനം മുണ്ടൂർ വില്ലേജ് ഒന്നിൽ ആയിരുന്നു. വനമേഖല ഒഴിവാക്കി പുതിയ അലൈൻമെന്റ് ക്രമീകരിച്ചു. ഒരു കിലോമീറ്റർ പരിധിയിൽ അലൈൻമെൻറ് മാറ്റിയതോടെ മുണ്ടൂരിന് അവസാന ത്രിമാന വിജ്ഞാപനം രണ്ട് മാസം മുമ്പ് പുറത്തിറക്കി. ഈ പ്രക്രിയയും അവസാന ഘട്ട പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.