കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാലിന് കുറുകെ നിർമിച്ച പാലം ഇനിയും തുറന്ന് കൊടുത്തില്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നിർമിച്ച കല്ലടിക്കോട് കനാൽ പാലമാണ് പൊതുഗതാഗതത്തിന് തുറന്ന് നൽകാത്തത്. രണ്ടര വർഷം മുൻപാണ് ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി പാലം വീതി കൂട്ടൽ ആരംഭിച്ചിരുന്നത്.
പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കൈവരികളും സ്ഥാപിച്ചെങ്കിലും വാഹന ഗതാഗതത്തിന് തുറന്ന് നൽകുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
അതേസമയം, കല്ലടിക്കോട് കനാൽ പാലം ജങ്ഷനിൽ വാഹന തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചിരിക്കുകയാണ്. കനാൽ പാലം ജങ്ഷനിൽ വാക്കോട്, കീരിപ്പാറ, ആശുപത്രി റോഡുകളും ദേശീയ പാതയും സംഗമിക്കുന്ന സ്ഥലമാണ്. ഇരു ദിശകളിൽനിന്ന് ഒരേ സമയം വാഹനങ്ങൾ വരുമ്പോഴും ദേശീയ പാതയിൽ വാഹന തിരക്കേറിയ സന്ദർഭങ്ങളിലും വാഹനങ്ങൾ കൂട്ടിയുരസിയുള്ള അപകടങ്ങൾ പതിവാണ്.
നവീകരിച്ച പാലം വാഹന ഗതാഗതത്തിന് തുറന്ന് കൊടുത്താൽ ഇത്തരമൊരു അവസ്ഥക്ക് മാറ്റമുണ്ടാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.