കാഞ്ഞിരപ്പുഴ: ഡാമിൽ മിനി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ആറ് ദിവസത്തെ 'വാടിക സ്മിതം' സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗരോർജ വൈദ്യുതിയുടെയും ജലവൈദ്യുതിയുടെയും സാധ്യത പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സതി രാമരാജന്‍, ഒ. നാരായണൻകുട്ടി, കെ.ടി. സുരേഷ്, അനിത, ഷീബ, ടി.കെ. അജിത്ത്, പി.എസ്. രാമചന്ദ്രന്, പ്രേമലത, ജില്ല പഞ്ചായത്ത് അംഗം റെജി ജോസ്, കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസ് ജോസ്, പാലക്കാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ഫിനാന്‍സ് ഓഫിസര്‍ വി.ആർ. സതീശന് എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍ സ്വാഗതവും പഞ്ചായത്ത് അംഗം ജയ നന്ദിയും പറഞ്ഞു.
മണ്ണാർക്കാട് തുടിതാളം കലാസമിതി നാടൻപാട്ട് അവതരിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മെഹ്ഫിൽ പാലക്കാട് ഒരുക്കുന്ന ഗസൽ സന്ധ്യ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.