ക​രി​മ്പ ക​പ്പ​ടം സ്‌​കൂ​ൾ മെ​ട്രോ തീ​വ​ണ്ടി രൂ​പ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്ര ക​ലാ അ​ധ്യാ​പ​ക​ൻ നി​ഖി​ൽ പു​ലാ​പ്പ​റ്റ​യെ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മു​സ്ത​ഫ ആ​ദ​രി​ക്കു​ന്നു

ക​പ്പ​ടം സ്‌​കൂ​ളി​ൽ ഇനി 'മെ​ട്രോ​യി​ൽ' ഇ​രു​ന്ന് പ​ഠി​ക്കാം

ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡു​കാ​ലം ക​ഴി​ഞ്ഞ് ക​രി​മ്പ ക​പ്പ​ടം സ്‌​കൂ​ളി​ൽ കു​ട്ടി​ക​ളെ​ത്തു​മ്പോ​ൾ അ​വ​ർ വി​സ്മ​യി​ക്കും. കാ​ര​ണം അ​വ​രെ വ​ര​വേ​ൽ​ക്കാ​ൻ മെ​ട്രോ തീ​വ​ണ്ടി ഒ​രു​ങ്ങി.

കു​ട്ടി​ക​ൾ​ക്കി​നി മെ​ട്രോ​യി​ൽ ഇ​രു​ന്ന് പ​ഠി​ക്കാം. കോ​ട്ടാ​യി ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ നി​ഖി​ൽ പു​ലാ​പ്പ​റ്റ​യാ​ണ്​ പൊ​തു​വി​ദ്യാ​ല​യ​ത്തെ മെ​ട്രോ തീ​വ​ണ്ടി രൂ​പ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

സ്‌​കൂ​ള്‍ ചു​മ​രി​നെ തീ​വ​ണ്ടി​യാ​ക്കി മാ​റ്റി​യ​ത് മാ​ത്ര​മ​ല്ല, മ​റു​വ​ശ​ത്തെ പ്ലാ​റ്റ്ഫോ​മി​ലു​ണ്ട് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ കാ​ഴ്ച​ക​ൾ. ല​ക്ഷ്യ​ങ്ങ​ള്‍ തേ​ടി​യു​ള്ള അ​തി​വേ​ഗ യാ​ത്ര​യി​ൽ തൂ​ണു​ക​ൾ​ക്ക് ഓ​രോ ജി​ല്ല​യു​ടെ​യും പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മെ​ട്രോ ട്രെ​യി​ൻ മാ​ത്ര​മ​ല്ല ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പ​ല അ​ല​ങ്കാ​ര​ങ്ങ​ളും സ്കൂ​ളി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. 150ഒാ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ ക്ലാ​സ്മു​റി ഡി​ജി​റ്റൈ​സ് ചെ​യ്തി​ട്ടു​ണ്ട്. നി​ഖി​ലി​നെ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മു​സ്ത​ഫ ആ​ദ​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.